Advertisement

ഡിസിസി അധ്യക്ഷന്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

April 7, 2020
0 minutes Read

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പതിനാല് ഡിസിസി പ്രസിഡന്റുമാരുമായി വീഡിയോകോണ്‍ഫറന്‍സ് വഴി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ ആശയവിനിമയം നടത്തി.

ജില്ലാതലത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡിസിസി അധ്യക്ഷന്മാര്‍ നേതാക്കളെ അറിയിച്ചു. കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം ജില്ലകളില്‍ സിപിഐഎം നേതൃത്വം അട്ടിമറിക്കുകയും നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതുമായ പരാതി ഡിസിസി പ്രസിഡന്റുമാര്‍ നേതാക്കളെ അറിയിച്ചു. മരുന്നും ഭക്ഷ്യധാന്യം ഉള്‍പ്പെടെ അവശ്യസാധാനങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യാനുസരണം എത്തിച്ച് നല്‍കുന്നുണ്ടെന്നും ഡിസിസി പ്രസിഡന്റുമാര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top