2000ലെ മത്സരങ്ങളുടെ പുന:സംപ്രേഷണം; വീണ്ടും ടിവിയിലെത്തുക ഈ മത്സരങ്ങൾ

2000-20005 കാലയളവിലെ ഇന്ത്യയുടെ സുപ്രധാന ക്രിക്കറ്റ് പോരാട്ടങ്ങൾ പുന:സംപ്രേഷണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡിഡി സ്പോർട്സ് അറിയിച്ചിരുന്നു. എന്നാൽ ഏതൊക്കെ മത്സരങ്ങളാണെന്ന കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇപ്പോൾ ബിസിസിഐ ഈ വിവരം പുറത്തുവിട്ടിരിക്കുകയാണ്. 7ആം തിയതി മുതലുള്ള 10 ദിവസങ്ങളിലെ ഷെഡ്യൂളാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.
2003 ൽ ഇന്ത്യയിൽ വെച്ച് ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ മത്സരിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പര 7-9 തീയതികളിലായി സംപ്രേഷണം ചെയ്യും, 10നും 11നുമായി 2000 ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം, 11ന് 2001 ൽ നടന്ന ഓസ്ട്രേലിയൻ ടീമിന്റെ ഇന്ത്യൻ പര്യടനം, 12ന് 2002 ലെ വെസ്റ്റിൻഡീസ് ടീമിന്റെ ഇന്ത്യൻ പര്യടനം, 13ന് ഇന്ത്യയും ഓസ്ട്രേലിയയുമായി 2001ൽ കൊൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റ്, 14ന് 2005 ൽ നടന്ന ശ്രീലങ്കൻടീമിന്റെ ഇന്ത്യൻ പര്യടനം എന്നിവയാണ് ഡിഡി സ്പോർട്സിലൂടെ വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ സ്വീകരണ മുറിയിലെത്തുക.
The 2000s cricket rewind ?️?️
The BCCI and Government of India bring you cricket highlights from the past.
Sit back and enjoy the action on @ddsportschannel.#StayHomeStaySafe @SGanguly99 @JayShah @ThakurArunS pic.twitter.com/nW3kePeAII
— BCCI (@BCCI) April 6, 2020
ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ഷാരൂഖ് ഖാൻ നായകനായ സർക്കസ്, രജിത് കപൂർ നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഇതിഹാസ സീരിയലായ രാമായണം എന്നിവയൊക്കെ ദൂരദർശൻ പുന:സംപ്രേഷനം ചെയ്തിരുന്നു. ശക്തിമാൻ ഉടൻ സംപ്രേഷണം തുടങ്ങുമെന്നും സൂചനയുണ്ട്.
Story Highlights: cricket classics schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here