കൊവിഡ്; ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച നടത്തി

കൊവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് കേരളത്തിലെ ടൂറിസം ട്രൈഡ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനെ ചര്‍ച്ച നടത്തി. കേരളത്തിലും വിദേശത്തുമായി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന എഴുപത്തിയഞ്ചോളം വിദഗ്ധരും സംരംഭകരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സമ്പത്ത് വ്യവസ്ഥയിലും, തൊഴില്‍ മേഖലയിലും വലിയ സംഭാവന നല്‍കുന്ന ടൂറിസം മേഖലയില്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള സഞ്ചാരികളുടെ വരവ് ദീര്‍ഘനാള്‍ തടസപ്പെടുത്തുമെന്നതിനാല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും എന്ന് ഉറപ്പ് നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, റിസോര്‍ട്ട് ഉടമകള്‍, ഹൗസ് ബോട്ട് ഉടമകള്‍ തുടങ്ങിയവര്‍ നേരിടുന്ന വെല്ലുവിളികള്‍ സംരഭകര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും. ഈ വെല്ലുവിളി മറികടക്കുന്നതിനെക്കുറിച്ചു ടൂറിസം സെക്രട്ടറി ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ടൂറിസം രംഗത്തെ എല്ലാവരുമായി കൂടിയാലോചന നടത്തി നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here