ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്കിൽ വൻ താഴ്ചയെന്ന് റേറ്റിംഗ് ഏജൻസി പ്രവചനം

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചനം. റേറ്റിംഗ് ഏജൻസിയായ ഗോൾഡ്മാൻ സാചസ് ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. വളർച്ചാ നിരക്ക് 1.6 ശതമാനം ആയിട്ടായിരിക്കും താഴുക. 400 ബേസിക് പോയിന്റിന്റെ കുറവാണ് വളർച്ചാനിരക്കിൽ ഉണ്ടാകുക.
സാമ്പത്തിക വർഷം ആദ്യത്തെ രണ്ട് പാദം കൊവിഡ് കാരണം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കും. എന്നാൽ മൂന്നാം പാദം മുതൽ ഇന്ത്യ കൊറോണ സൃഷ്ടിച്ച പ്രശ്‌നങ്ങളിൽ നിന്ന് കര കയറും. ജിഡിപിയുടെ 0.8 ശതമാനമാണ് കൊവിഡ് സുരക്ഷാ പാക്കേജായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
Read Also: എന്താണ് ട്രംപ് വാശി പിടിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ…?[24 Explainer]
ഇന്ത്യയുടെ സാമ്പത്തികത്തിന് ശക്തിയേകുന്ന പ്രവർത്തനങ്ങൾ മിക്കതും തന്നെ നിലച്ചിരിക്കുകയാണ്. ഇതാണ് ബേസ്‌ക് പോയിന്റിൽ 220 പോയിന്റ് കുറയാൻ കാരണമായത്. രാജ്യാന്തര വളർച്ചയിൽ ഇടിവ് ഉണ്ടായത് മൂലം 150 പോയിന്റും തകർച്ചയുണ്ടാകും. 50 ബേസിക് പോയിന്റ് കുറവ് വരുത്തുക ആർബിഐ പലിശ നിരക്കിൽ ഉണ്ടായ കുറവാണ്. ആർബിഐയുടെ പലിശനിരക്ക് കുറയാക്കാനുള്ള തീരുമാനം നിമിത്തം ജിഡിപിയുടെ 3.2 ശതമാനം വിപണിയിലെത്തിച്ചിരുന്നു. എന്നാൽ ഇത് മാത്രം കൊണ്ട് പ്രതിസന്ധി അകലുകയില്ലെന്നാണ് ഗോൾഡ്മാൻ സാചസ് വ്യക്തമാക്കുന്നത്.
goldman sachs, india, growth rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here