ലോക്ക് ഡൗണിനിനിടെ പ്രസവം; മക്കൾക്ക് കൊറോണയെന്ന പേര് നൽകി ദമ്പതികൾ

ലോക്ക് ഡൗണിനിടെ ഉണ്ടായ മക്കൾക്ക് കൊറോണയെന്ന് പേര് നൽകി രണ്ട് ദമ്പതികൾ. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലക്കാരായ രണ്ട് ദമ്പതികളാണ് തങ്ങളുടെ മക്കൾക്ക് കൊറോണ എന്ന പേരു സ്വീകരിച്ചത്. തങ്ങളുടെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൊറോണ കുമാരി, കൊറോണ കുമാർ എന്നീ പേരുകളാണ് ദമ്പതിമാർ സ്വീകരിച്ചത്.
കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കടപ്പയിലെ രണ്ട് സ്ഥലങ്ങളിലായി താമസിക്കുന്ന ശശികലയും രമാദേവിയും വെമ്പള്ളിയിലെ ബാഷ ആശുപത്രിയിൽ അഡ്മിറ്റായത്. രമാദേവി പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ ശശികല ആൺകുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് ഡോക്ടറുമായി ആലോചിച്ചതിനു ശേഷം തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൊറോണ എന്ന പേരു വെക്കാൻ ദമ്പതിമാർ തീരുമാനിക്കുകയായിരുന്നു.
“കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകം അനുഭവിച്ച ബുദ്ധിമുട്ടുകൾ ഈ പേര് കേൾക്കുമ്പോൾ എല്ലാവരും ഓർമിക്കും. അത്യാപത്തിനു മേൽ ലോകം വിജയിച്ചതിൻ്റെ അടയാളമായി എ കുഞ്ഞുങ്ങൾ മാറും. മുൻപും ഇങ്ങനെയുള്ള സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയുടെ ആദ്യ സ്പേസ് സ്റ്റേഷൻ കടലിൽ തകർന്നു വീണപ്പോൾ അവിടെ ‘സ്കൈ ലാബ്’ എന്ന് പേരുള്ള കുട്ടികൾ ജനിച്ചിരുന്നു.”- ആശുപത്രിയിലെ ഡോക്ടർ ബാഷ പറഞ്ഞു.
ഈ മാസാദ്യം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ താമസിക്കുന്ന ദമ്പതികൾ തങ്ങൾക്ക് ജനിച്ച ഇരട്ടക്കുട്ടികൾക്ക് കൊവിഡ്, കൊറോണ എന്ന പേരുകൾ നൽകിയിരുന്നു. പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അതിനാല്‍ ആ ദിവസം എന്നും ഓര്‍ക്കപ്പെടമെന്ന് തനിക്കും ഭര്‍ത്താവിനും നിര്‍ബന്ധമായിരുന്നുവെന്നും കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികൾക്ക് ഇങ്ങനെ പേരിട്ടതെന്നും അവർ വിശദീകരിച്ചു.
Story Highlights: Kadapa couples name newborns Corona Kumari, Corona Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here