ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായി മാത്രമേ പിന്‍വലിക്കാവൂ: യുഡിഎഫ് ഉപസമിതി

കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളായി മാത്രമേ പിന്‍വലിക്കാവൂ എന്ന് യുഡിഎഫ് ഉപസമിതി. സംസ്ഥാനത്തെ നാലുമേഖലകളായി തിരിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യുഡിഎഫ് ഉപസമിതി ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ റിസ്‌ക്ക് ഇല്ലാത്ത മേഖല, മീഡിയം റിസ്‌ക്കുള്ള മേഖല, ഹൈറിസ്‌ക്ക് ഉള്ള മേഖല, വെരിഹൈറിസ്‌ക്ക് ഉള്ള മേഖല എന്നിങ്ങനെ നാലായി തിരിച്ച് ഓരോ പ്രദേശങ്ങള്‍ക്കും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കണം.
ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഏപ്രില്‍ അവസാനം മാത്രമേ ആലോചിക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ട്രെയിന്‍ സര്‍വീസുകളും ഒരുമാസം കഴിഞ്ഞ് മതിയെന്നാണ് ഉപസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന മലയാളികളെ വിമനത്താവളത്തില്‍ വെച്ച് തന്നെ നിരീക്ഷണത്തിലേക്ക് മാറ്റണം. അവരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കരുത്. ഇതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കണം. കൂടാതെ സംസ്ഥാനം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളും അടങ്ങിയതാണ് ഉപസമിതി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും.
Story Highlights-Lockdown restrictions can only be revoked in four stages: the UDF subcommittee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here