Advertisement

കൊച്ചിയിലെ മത്സ്യ തൊഴിലാളികൾക്ക് സഹായവുമായി ലെക്‌നോ കെമിക്കെൽസ്

April 8, 2020
1 minute Read

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതത്തിലായ കൊച്ചിയിലെ മത്സ്യ തൊഴിലാളികൾക്ക് സഹായവുമായി പിറവം ലെക്‌നോ കെമിക്കെൽസ്. കൊവിഡ് കാലത്ത് കടലിൽ പോകാൻ കഴിയാത്ത 100 ഓളം മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും വീട് വൃത്തിയാക്കാനുള്ള ഉപകരണങ്ങളുമാണ് എത്തിച്ചു നൽകിയത്. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി.

പ്രളയകാലത്ത് ദുരിതത്തിലകപ്പെട്ടവർക്ക് രക്ഷകരായവരാണ് ഈ കടലിന്റെ മക്കൾ. എന്നാൽ, കൊവിഡ് കാലത്ത് ഇവരുടെ കുടുംബങ്ങൾ പലതും ദുരിതത്തിലായി. റേഷൻ കടകൾ വഴി അരി ലഭിച്ചെങ്കിലും മറ്റു ഉൽപ്പന്നങ്ങൾ വാങ്ങാൻ പണമില്ല. കടലിൽ വലിയ ബോട്ടുകൾ ഇറക്കാൻ നിയന്ത്രണമുള്ളതാണ് ഇവരുടെ ദുരിതം ഇരട്ടിയാക്കിയത്.

ചെല്ലാനം, ഫോർട്ടുകൊച്ചി തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികളാണ് കൂടുതൽ പ്രതിസന്ധിയിലായത്. ഇക്കാര്യം ട്വന്റിഫോർ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ പിറവത്തെ ലെക്‌നോ കെമിക്കെൽസ് മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് സഹായ വാഗ്ദാനവുമായെത്തി. ചെല്ലാനം മേഖലയിലെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും വീട് വൃത്തിയാക്കാനുള്ള വസ്തുക്കളും നൽകി.

കൂടുതൽ മത്സ്യ തൊഴിലാളി മേഖലകളിൽ സഹായം എത്തിക്കാനാണ് ലെക്‌നോ കെമിക്കെൽസ് സ്ഥാപനത്തിന്റെ തീരുമാനം. ഇതോടൊപ്പം ഓട്ടോറിക്ഷ തൊഴിലാളികൾക്കും സഹായം നൽകി.

Story highlight: Lucknow Chemicals, to help Kochi fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top