Advertisement

മുംബൈയ്ക്ക് പിറകെ ഡൽഹിയിലും വീടിന് പുറത്തിറങ്ങുമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കി

April 8, 2020
9 minutes Read

ഇന്ത്യയിൽ ഒട്ടാകെ കൊവിഡ് ഭീതിയിലാണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വീടിന് പുറത്തേക്ക് ഇറങ്ങാൻ മാസ്‌ക്ക് നിർബന്ധമാക്കി ഡൽഹി സർക്കാരും. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്നും എന്നാണ് വിവരം. ‘ഫേസ് മാസ്‌ക്ക് ധരിക്കുന്നത് കൊറോണ വൈറസ് വ്യാപനം കുറയ്ക്കാൻ വളരെയധികം സഹായിക്കും. അതിനാൽ വീടിന് പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ്. തുണി കൊണ്ടുള്ള മാസ്‌ക്കുകളും ധരിക്കാവുന്നതാണ്’ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കേജ്‌രിവാളിന്റെ വസതിയിലായിരുന്നു അടിയന്തര യോഗം.

Read Also: ആരോഗ്യ പ്രവർത്തകരോട് വിവേചനപരമായി പെരുമാറിയാൽ നടപടി എടുക്കും

അതേസമയം സദർ മേഖലയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവിടം അടച്ചിരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഡൽഹിയിൽ 20 ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ആ പ്രദേശങ്ങളിൽ നിന്ന് ആരെയും പുറത്ത് പോകാനോ അകത്ത് കടക്കാനോ സമ്മതിക്കില്ലെന്നും സിസോദിയ.

മുംബൈയിലും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഒരു കാരണവശാലും മാസ്‌ക്ക് ധരിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും അരുത്. നിയമം ലംഘിച്ചാൽ ഐപിസി സെക്ഷൻ 188 പ്രകാരമായിരിക്കും ശിക്ഷ. വീട്ടിൽ നിർമിച്ച മാസ്‌ക്കുകളും ധരിക്കാവുന്നതാണ്.

 

masks, mumbai, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top