കൊവിഡ് പ്രതിസന്ധിക്കിടെ ഡോക്ടറായി ജോലിയിൽ തിരികെ പ്രവേശിച്ച് മിസ് ഇംഗ്ലണ്ട് ഭാഷ മുഖർജി

കൊവിഡ് പ്രതിസന്ധിക്കിടെ ഡോക്ടറായി ജോലിയിൽ തിരികെ പ്രവേശിച്ച് 2019 ലെ മിസ് ഇംഗ്ലണ്ട് ഭാഷ മുഖർജി.
കൊൽക്കത്ത സ്വദേശിയായ ഭാഷയ്ക്ക് കഴിഞ്ഞ വർഷമാണ് മിസ് ഇംഗ്ലണ്ട് പട്ടം ലഭിക്കുന്നത്. വിജയകിരീടം ചൂടിയ ഭാഷ ആതുര സേവന രംഗത്തോട് താത്കാലികമായി വിടപറഞ്ഞ് കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തുകയായിരുന്നു.
Read Also : കൊവിഡിനെ നേരിടാൻ ഐറിഷ് പ്രധാനമന്ത്രി വീണ്ടും ഡോക്ടറായി രംഗത്ത്
ഡോക്ടറായി തിരികെ ജോലിയിൽ പ്രവേശിക്കുകയെന്നത് കടുത്ത തീരുമാനമല്ലെന്നും കൊറോണ പ്രതിസന്ധിയിൽ താൻ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കേണ്ടത് അനിവാര്യമാണെന്നും 24 കാരിയായ ഭാഷ പറയുന്നു.
നാലാഴ്ച മുമ്പ് വരെ ഭാഷ ഇന്ത്യയിലായിരുന്നു. അപ്പോഴാണ് യുകെയിൽ സ്ഥിതി വഷളാകുന്നത്. തുടർന്ന് ജോലിയിൽ തിരികെ പ്രവേശിക്കാനായി ബുധനാഴ്ച ഭാഷ യുകെയിൽ തിരിച്ചെത്തി. പിൽഗ്രിം ആശുപത്രിയിലെ ഡോക്ടറായാണ് ഭാഷ ചുമതലയേൽക്കുക. രണ്ടാഴ്ചത്തെ സെൽഫ് ക്വാറന്റീന് ശേഷം ഭാഷ ജോലിയിൽ തിരികെ പ്രവേശിക്കും.
Story Highlights- coronavirus, Miss England Bhasha Mukherjee Resumes Work As Doctor Amid COVID Crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here