Advertisement

കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാം: മുഖ്യമന്ത്രി

April 8, 2020
Google News 1 minute Read

കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ കണ്ണട ഷോപ്പുകളില്‍ പോകാനാകുന്നില്ല. ഇത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

വൃദ്ധസദനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കും. ലോക്ക്ഡൗണ്‍ കാലത്ത് അവസാനിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ നീട്ടിക്കൊടുക്കും. റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്കുള്ള ഫെലോഷിപ്പ് കുടിശിക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here