വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കായി 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും എത്തിച്ച് രാഹുൽ ഗാന്ധി

കൊവിഡ് കാലത്ത് സ്വന്തം മണ്ഡലത്തിന് വീണ്ടും രാഹുൽഗാന്ധി എംപിയുടെ കരുതൽ. ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കായി 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും രാഹുൽ ജില്ലയിലെത്തിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനിൽ നിന്ന് ജില്ല കളക്ടർ ഡോ.അദീല അബ്ദുളള ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.
പ്രളയകാലത്ത് അവശ്യസാധനങ്ങൾ എത്തിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വീണ്ടും സ്വന്തം നിലയ്ക്ക് ജില്ലയിൽ സഹായമെത്തിച്ചത്. ജില്ലയിലെ 23 പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾക്ക് വേണ്ടി 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളുമാണ് രാഹുൽ ഗാന്ധി എത്തിച്ചത്.
23 പഞ്ചായത്തുകൾക്കും മൂന്ന് മുനിസിപ്പാലിറ്റിക്കും 500 കിലോ വീതം അരിക്ക് പുറമേ കടല,വൻപയർ തുടങ്ങിയ ധാന്യങ്ങളും എത്തിച്ചു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20000 മാസ്‌ക്കുകളും 1000 ലിറ്റർ സാനിറ്റൈസറും ജില്ലാ ആശുപത്രിയിലേക്ക് ഐസിയൂ വെന്റിലേറ്ററും രാഹുൽ അനുവദിച്ചിരുന്നു. എളമരം കരീം എംപി ഒരു കോടി രൂപയും മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എം.പി കുമാർ കേത്കർ 25 ലക്ഷം രൂപയും ജില്ലയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്നു.
Story Highlights- Wayanad, Rahul Gandhi, Community Kitchen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here