Advertisement

‘കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി’; പാംപ്ലാനിക്കെതിരെ ഒരു വിഭാഗം മെത്രാന്മാർ

10 hours ago
2 minutes Read

സിറോ മലബാർ സഭ സിനഡ് ഇന്ന് നടക്കാനിരിക്കെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്നാണ് മെത്രാന്മാരുടെ വിമർശനം. സിനഡ് സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല എന്നിവയിൽ നിന്ന് പാംപ്ലാനിയെ മാറ്റാൻ ആവശ്യപ്പെടും.

കുർബാന തർക്കത്തിൽ സിനഡ് തീരുമാനം മറികടന്ന് വിട്ടുവീഴ്ച ചെയ്തെന്നും ആരോപണം. സിറോ മലബാർ സഭ സിനഡ് ഇന്ന് മുതൽ ആരംഭിക്കാനിരിക്കെയാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ ഒരുവിഭാഗം രംഗത്ത് വരുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ബി ജെ പി നേതാക്കൾക്ക് നന്ദിയറിയിച്ച സംഭവമാണ് വിമർശനത്തിന് വഴിവെച്ചത്. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് സിപിഐഎം രം​ഗത്തെത്തിയിരുന്നു.

Read Also: സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

സിപിഐഎം വിമർശനത്തിനെതിരെ സീറോ മലബാർ സഭയും രം​ഗത്തെത്തിയിരുന്നു. പാംപ്ലാനിയെ ആക്ഷേപിക്കാനുള്ള സിപിഐഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്നും സീറോ മലബാർ സഭ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം മെത്രാന്മാർ രം​​ഗത്തെത്തുന്നത്.

Story Highlights : A fraction against Archbishop Mar Joseph Pamplany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top