Advertisement

കൊവിഡിനെ പ്രതിരോധിക്കാൻ ഡിസ്ഇൻഫക്ഷൻ ഗേറ്റ് വേ നിർമിച്ച് ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ

April 8, 2020
2 minutes Read

കൊവിഡിനെ പ്രതിരോധിക്കാൻ വ്യത്യസ്ഥമായ കണ്ടുപിടുത്തത്തങ്ങൾ നടത്തുകയാണ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ യുവ ശാസ്ത്രജ്ഞർ. 40 സെക്കന്റ് സമയം കൊണ്ട് ഒരാളെ അണുവിമുക്തമാക്കുന്നതിനും, ഉപയോഗിച്ച മാസ്‌കുകൾ അണുവിമുക്തമാക്കി നശിപ്പിക്കുന്നതിനുമുളള കണ്ടുപിടുത്തങ്ങളാണ് ഇവരുടെ പക്കലുള്ളത്.

ഒരു വ്യക്തിയെ എങ്ങനെ അണുവിമുക്തമാക്കാം എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡിസ്ഇൻഫക്ഷൻ ഗേറ്റ്വേ എന്ന കണ്ടുപിടുത്തം. ബയോമെഡിക്കൽ വിഭാഗത്തിലെ ജിതിൻ കൃഷ്ണൻ, സുഭാഷ് എന്നിവരാണ് ഡിസ്ഇൻഫക്ഷൻ ഗേറ്റ്വേ രൂപകൽപന ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ യു.വി ബേയ്‌സ്ഡ് ഫെയ്‌സ് മാസ്‌ക്ക് ഡിസ്‌പോസൽ ബിൻ, ഐസൊലേഷൻ പോഡ്, ആട്ടോമേറ്റഡ് ആമ്പുലൻസ്‌ വെന്റിലേറ്റർ തുടങ്ങി നിരവധി നൂതന കണ്ടുപിടുത്തങ്ങളും ശ്രീചിത്രയിലൊരുക്കിയിട്ടുണ്ട്.

Story highlight: Scientists at Sreechitra Institute of Medical Sciences, have created a disinfection gateway ,to combat Kovid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top