Advertisement

മംഗളൂരുവില്‍ കൊവിഡ് രോഗമുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി

April 9, 2020
1 minute Read

മംഗളൂരുവില്‍ കൊവിഡ് 19 രോഗമുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിയായ സ്ത്രീയ്ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ രോഗിക്കാണ് കൊവിഡ് 19 രോഗമുണ്ടെന്ന് ആരോപിച്ച് ചികിത്സ നിഷേധിക്കുന്നത്. മംഗളൂരുവിലെ ദെര്‍ളക്കെട്ട കെഎസ് ഹെഗ്ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഉപ്പള സ്വദേശിയെ ദെര്‍ളക്കെട്ടയിലെത്തിച്ചത്. അതിര്‍ത്തിയിലെ പരിശോധന കഴിഞ്ഞ് വൈകീട്ടോടെ ഹെഗ്ഡെ മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ സ്ത്രീയെ അഡ്മിറ്റ് ചെയ്തു. രാത്രി ഒന്‍പത് മണിയോടെ കൊവിഡ് ബാധയുണ്ടെന്ന സംശയം പറഞ്ഞ് ഇവരെ വെന്റ്ലോക്ക് ആശുപത്രിയിലേക്ക് ദെര്‍ളക്കെട്ടയില്‍ നിന്ന് പറഞ്ഞു വിട്ടു. എന്നാല്‍ വെന്റ്ലോക്ക് അധികൃതര്‍ പ്രാഥമിക ലക്ഷണങ്ങളിലെന്ന് പറഞ്ഞ് സാമ്പിള്‍ ശേഖരിച്ച് ഇവരെ തിരിച്ചയച്ചു. രാത്രി വൈകി ഹെഗ്ഡെ മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിയിട്ടും ആവശ്യമായ ചികിത്സ തുടങ്ങിയിട്ടില്ലെന്ന് രോഗിയുടെ മകന്‍ പറഞ്ഞു.

അടിയന്തിര ചികിത്സ വേണ്ട ഘട്ടത്തില്‍ മംഗളൂരുവില്‍ കുടുങ്ങിയ അവസ്ഥയിലാണ് തങ്ങളെന്നും രോഗിയുടെ മകന്‍ പറഞ്ഞു. കടുത്ത ഉപാധികള്‍ വച്ച് മാത്രമാണ് അടിയന്തര സാഹചര്യത്തില്‍ രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടുന്നത്. ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സയോ, താത്പര്യപ്പെടുന്ന ഡോക്ടര്‍മാരെയോ കാണാന്‍ പോലും കര്‍ണാടക അധികൃതര്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top