രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 549 പേര്‍ക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 549 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 17 പേര്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 166 ആയി. കൊവിഡ് ബാധയുള്ള സംസ്ഥാനങ്ങളിലേക്ക് 20 പേര്‍ അടങ്ങുന്ന സംഘങ്ങളെ അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
5734 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പിപിഇ കിറ്റുകള്‍ എല്ലായിടത്തും എത്തിച്ച് നല്‍കുന്നതിനുള്ള നടപടിയുണ്ടാകും. രാജ്യം കൊവിഡ് വെല്ലുവിളി നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. റെയില്‍വേ കൊവിഡ് രോഗികള്‍ക്കായുള്ള ബെഡുകള്‍ തയാറാക്കി കഴിഞ്ഞു. എണ്‍പതിനായിരത്തോളം കിടക്കകള്‍ റെയില്‍വേ ഇതുവരെ തയാറാക്കിയിട്ടുണ്ട്. നാല്‍പതിനായിരം വെന്റിലേറ്ററുകള്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here