തമിഴ്നാട്ടില്‍ കൊവിഡ് പോസിറ്റീവ് ആയ ആളെ രോഗം ഭേദമാകുന്നിനു മുമ്പേ ഡിസ്ചാര്‍ജ് ചെയ്തു

കൊവിഡ് പോസിറ്റീവ് ആയ ആളെ രോഗം ഭേദമാകുന്നിനു മുമ്പേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്‌നാട്ടിലാണ് ഗുരുതരമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന സംഭവം വലിയ ആശങ്കള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
കൊവിഡ് മൂലം വില്ലുപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഡല്‍ഹി സ്വദേശിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. പരിശോധനം ഫലം നെഗറ്റീവ് ആണെന്നു പറഞ്ഞായിരുന്നു ഡല്‍ഹി സ്വദേശി ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍, പരിശോധനഫലം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത നാലുപേരെയും എത്രയും വേഗം തിരികെ ആശുപത്രിയില്‍ എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഡല്‍ഹി സ്വദേശിയെ ഒഴികെയുള്ള മൂന്നുപേരെ മാത്രമെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡല്‍ഹി സ്വദേശിയായ രോഗിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരമൊരു സംഭവം കൂടി ഉണ്ടാകുന്നത്. ഡല്‍ഹി സ്വദേശിയെ എത്രയും വേഗം കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.
Story highlight: covid 19patient, discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here