നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മദ്യം ഓണ്‍ലൈനായി വീടുകളിലെത്തിക്കാന്‍ ദുബായി ഭരണകൂടം

കൊവിഡ് 19 ന്റെ ഭീഷണി മൂലം ലോക്ക്ഡൗണിലാണ് ദുബായിയും. അവശ്യസേവനങ്ങള്‍ക്കൊഴികെ മറ്റെല്ലാത്തിനും കടുത്ത നിയന്ത്രണങ്ങളാണ്. എന്നാല്‍ പ്രധാന വരുമാന മാര്‍ഗമായ ടൂറിസത്തെ ലോക്ക്ഡൗണ്‍ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ആ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികളാലോചിക്കുകയാണ് ദുബായി ഭരണകൂടം. ഇതിന്റെ ആദ്യപടിയായി ലോക്ക്ഡൗണ്‍ കാലത്ത് മദ്യം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വീടുകളില്‍ എത്തിച്ചുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍.
ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ആഢംബര ഹോട്ടലുകളെയും ബാറുകളെയും കൊവിഡ് നിയന്ത്രണങ്ങള്‍ സാരമായി ബാധിച്ചിട്ടുണ്ട്. ദുബായിയുടെ സാമ്പത്തിക വരുമാനത്തിന് വലിയ ആഘാതമാണ് ഇതുമൂലം ഉണ്ടാവുക. ഈ സാഹചര്യത്തിലാണ് 4.30 ഡോളര്‍ വിലയുള്ള ഇന്ത്യന്‍ മിശ്രിത വിസ്‌കി, 530 ഡോളര്‍ വിലയുള്ള ഡോണ്‍ ജൂലിയോ 1942 ടക്കീല, ബിയര്‍, വൈന്‍ എന്നിവ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എയര്‍ലൈനിന്റെ അനുബന്ധ സ്ഥാപനമായ മാരിടൈം ആന്‍ഡ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍(എംഎംഐ), അഫ്രിക്കന്‍ ആന്‍ഡ് ഈസ്റ്റേണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഹോം ഡെലിവറിയായി മദ്യം ബുക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ് കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ തങ്ങുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മദ്യം ബുക്ക് ചെയ്യാം. താമസക്കാരായവര്‍ പൊലീസ് നല്‍കുന്ന ആല്‍ക്കഹോള്‍ ലൈസന്‍ ഉപയോഗിച്ചായിരിക്കണം മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here