കൊവിഡ് ബാധിച്ച് പൊൻകുന്നം സ്വദേശി അമേരിക്കയിൽ മരിച്ചു.

കൊവിഡ് ബാധിച്ച് കോട്ടയം പൊൻകുന്നം സ്വദേശി അമേരിക്കയിൽ മരിച്ചു. പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്.
ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനനായിരുന്നു മാത്യു ജോസഫ്. റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലായിരുന്നു താമസം. സംസ്കാരം ന്യൂയോര്‍ക്കില്‍ നടത്തും. കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്നു മാത്യു ജോസഫ്.
ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here