Advertisement

വരി വരിയായി ഓടിയും ചാടിയും സിംഹക്കുട്ടികള്‍; കൗതുകം നിറച്ച് വിഡിയോ

April 9, 2020
3 minutes Read

താഴ്വര കടന്ന് ഓടിയും ചാടിയും സിംഹക്കുട്ടികള്‍ വരിവരിയായി അങ്ങനെ നീങ്ങുന്നു… കഥ പറഞ്ഞതല്ല കേട്ടോ മനോഹരമായ ഒരു കാഴ്ചയാണ്…

കൗതുമുണര്‍ത്തുന്ന ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത് സുശാന്ത നന്ദ എന്ന ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്.

‘ഇവര്‍ വരിവരിയായി പോകുന്നത് എത്ര മനോഹരമായ കാഴ്ചയാണെന്ന് നോക്കൂ, എത്ര പേരുണ്ടെന്ന് നിങ്ങള്‍ക്ക് എണ്ണാനാവുമോ?…’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പുല്‍മേടിന് നടുക്കുള്ള റോഡിലൂടെ കടന്നു വരുന്ന വാഹനം സിംഹക്കുട്ടികള്‍ക്കായി നിര്‍ത്തികൊടുക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഇതൊന്നും മൈന്‍ഡ് ചെയ്യാതെ വരിവരിയായി നീങ്ങുകയാണ് സിംഹക്കുട്ടികള്‍. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 16,000 ലധികം പേര്‍ ഇത് കണ്ടുകഴിഞ്ഞു.

Story Highlights: funny viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top