പ്രവാസി മലയാളികളുടെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്: മുഖ്യമന്ത്രി

പ്രവാസി മലയാളികളുടെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയിലുള്ള 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ കേരളീയരാണ്. അവിടെ കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സ്ഥിതി ഗുരുതരമാണ് എന്ന വാര്‍ത്തകള്‍ വരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിരുന്നു. യുഎഇയിലെ സ്‌കൂളുകളിലെ ഫീസ് താത്കാലികമായി ഒഴിവാക്കണം എന്ന കാര്യത്തിലും പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടപെട്ടിട്ടുണ്ട് എന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അറിയിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട് എന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കെ ജീവ സാഗര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; എല്ലാ ജില്ലകളിലും ലാബ്: മുഖ്യമന്ത്രി
അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കണ്ണൂര്‍ സ്വദേശികളും നാല് പേര്‍ കാസര്‍ഗോഡ് സ്വദേശികളുമാണ്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തര്‍ക്കും മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്.
ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. എറണാകുളം സ്വദേശികളായ ആറുപേരുടെയും കണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെയും ഇടുക്കി, മലപ്പുറം സ്വദേശികളായ രണ്ടുപേരുടെ വീതവും പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 258 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 1,36,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 11,469 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here