കാസറഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം 151 ആയി

കാസറഗോഡ് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 151 ആയി. ഗള്‍ഫില്‍ നിന്ന് വന്ന 55 വയസുള്ള ചട്ടഞ്ചാല്‍ സ്വദേശിക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ഉള്ള 254 പേരടക്കം 10801 പേരാണ് ജില്ലയില്‍ നീരീക്ഷണത്തില്‍ ഉള്ളത്. അതേസമയം, ഇതുവരെ ജില്ലക്കാരായ അഞ്ച് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
പുതിയതായി 40 പേരെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 1811 സാമ്പിളുകളില്‍ 1123 ഫലങ്ങള്‍ നെഗറ്റീവ് ആണ്. 532 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗ ബാധ ഉണ്ടായവരുടെ എണ്ണം മൊത്തം രോഗികളുടെ മൂന്നിലൊന്ന് ആണെങ്കിലും രോഗ സ്ഥിരീകരണം ഉണ്ടാകുന്നത് പ്രാഥമിക സമ്പര്‍ക്കം വഴി ആണെന്നത് ആശ്വാസം പകരുന്നുണ്ട്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യത ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
Story Highlights- number of covid patients in Kasaragod has risen to 151
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here