‘എന്റെ മകനെതിരെ താങ്കളുടെ മകൻ കളിക്കട്ടെ; അപ്പോൾ വേഗതയെപ്പറ്റി മനസ്സിലാവും: കൈഫിനെ വെല്ലുവിളിച്ച് അക്തർ

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിനെ വെല്ലുവിളിച്ച് മുൻ പാക് താരം ഷൊഐബ് അക്തർ. കഴിഞ്ഞ ദിവസം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കൈഫ് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടി ആയാണ് അക്തർ രംഗത്തെത്തിയത്. കൈഫിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അക്തറിൻ്റെ വെല്ലുവിളി.
“എന്റെ മകന്‍ മിഖായേല്‍ അലി അക്തറിനെ താങ്കളുടെ മകന്‍ കബീര്‍ നേരിടട്ടെ. അതോടെ പേസിനെ കുറിച്ചുള്ള ചോദ്യത്തിന് അവന് ഉത്തരമാവും. അവനോട് എന്റെ സ്‌നേഹം പറയുക.”- കൈഫിന്റെ ട്വീറ്റിന് മറുപടിയായി ഷുഐബ് അക്തര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അക്തറിനെതിരെ കൈഫ് സ്കോർ ചെയ്യുന്നത് പോരെന്നായിരുന്നു കബീറിൻ്റെ നിലപാട്. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്ത 2003 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെയാണ് മകൻ അച്ഛനെ വിമർശിച്ച് രംഗത്തെത്തിയത്. മുഹമ്മദ് കൈഫ് ഈ വീഡിയോ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചിരുന്നു.
“സ്റ്റാർ സ്പോർട്സിനു നന്ദി. അവസാനം കബീറിന് ആ ഐതിഹാസിക ഇന്ത്യ-പാക് മത്സരം കാണാൻ സാധിച്ചു. പക്ഷേ, അവൻ അച്ഛനിൽ അത്ര സംതൃപ്തനല്ല. പന്തിൽ പേസ് ഉള്ളതു കൊണ്ട് ഷൊഐബ് അക്തറിനെ നേരിടുന്നത് എളുപ്പമായിരിക്കുമെന്നാണ് അവൻ പറയുന്നത്. ഇപ്പഴത്തെ പിള്ളേര്, ഹൂ”- കൈഫ് തൻ്റെ ട്വീറ്റിൽ കുറിച്ചു. ഇതിനു മറുപടി ആയാണ് അക്തർ രംഗത്തെത്തിയത്.
Toh phir @MohammadKaif match ho jaaye Kabir aur Mikael Ali Akhtar ka?
?
He’ll get his answers about Pace. Haha
Give him my love. https://t.co/cW9NTQAUe0— Shoaib Akhtar (@shoaib100mph) April 7, 2020
Story Highlights: shoaib akhtar mohammed kaif twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here