Advertisement

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചത് രോഗം ഭേദമായ ആളുടെ അമ്മയ്ക്ക്

April 9, 2020
1 minute Read

തിരുവനന്തപുരത്ത് ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയുടെ അമ്മയ്ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 80 വയസുകാരിയാണ് ഇവർ. മകന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്മയും നിരീക്ഷണത്തിലായിരുന്നു. കല്ലാട്ട്മുക്ക് സ്വദേശി രോഗം ഭേദമായി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കണ്ണൂർ സ്വദേശികളാണ്. നാല് പേർ കാസർഗോഡ് സ്വദേശികളും. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തർക്കും മലപ്പുറം സ്വദേശികളായ രണ്ട് പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്ന് വന്ന ഒരാക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് 100 ദിവസം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന എല്ലാവരും നമ്മുടെ നാടിനെയും ആരോഗ്യ സംവിധാനത്തെയും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി.

 

tvm, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top