Advertisement

ഇടുക്കിയിലെ പൊതുപ്രവർത്തകനിൽ നിന്ന് കൊവിഡ് പകർന്ന രണ്ട് പേർ ആശുപത്രി വിട്ടു

April 9, 2020
0 minutes Read

ഇടുക്കിയിലെ പൊതുപ്രവർത്തകനിൽ നിന്ന് കൊവിഡ് പകർന്ന രണ്ട് പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. ബൈസൺ വാലിയിലെ അധ്യാപികയും മകനുമാണ് മെഡിക്കൽ കോളജിലെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. ഇവർ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർ രോ​ഗം ഭേ​ദമായി ആശുപത്രി വിട്ടു.

എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന ആറ് ബ്രിട്ടീഷ് പൗരൻമാർ ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശിയും ആശുപത്രി വിട്ടു. തൃശൂരിൽ ചികിത്സയിലുണ്ടായിരുന്ന സൂറത്ത് സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായി. കൊച്ചിയിൽ കൊവിഡ് ബാധിതനായിരുന്ന ഊബർ ഡ്രൈവർ വൈകിട്ട് ആശുപത്രി വിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top