പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ എറണാകുളത്ത് സഞ്ചരിച്ചതിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കൊവിഡ് സ്ഥിരീകിച്ചവര്‍ എറണാകുളം ജില്ലയിലൂടെ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഈ സഞ്ചാരപഥത്തില്‍ ഉള്‍പ്പെട്ടവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
ഇടുക്കി ജില്ലയിലെ രോഗിയുടെ സഞ്ചാര പഥം
* മാര്‍ച്ച് 23 ന് രാവിലെ 9 .15 ന് ദില്ലിയില്‍ നിന്നുള്ള മംഗള എക്‌സ്പ്രസില്‍ എസ് 5 കോച്ചില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി.
* രാവിലെ 10 മണിക്ക് ആലുവയില്‍ നിന്നും മുവാറ്റുപുഴ വരെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു
* രാവിലെ 11 മണിക്ക് മുവാറ്റുപുഴയില്‍ നിന്നും തൊടുപുഴ വരെ ‘തുഷാരം’ എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്തു. രാവിലെ 10 മണിക്ക് ആലുവയില്‍ നിന്നും മുവാറ്റുപുഴ വരെ കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചവരും, മുവാറ്റുപുഴ – തൊടുപുഴ റൂട്ടില്‍ രാവിലെ 11 മണിക്ക് തുഷാരം ബസില്‍ സഞ്ചരിച്ചവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.
പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സഞ്ചാര പഥം
* മാര്‍ച്ച് 17 ന് രാവിലെ 10 .15 ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി. 11 മണിയോടെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രീപെയ്ഡ് ഓട്ടോയില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പിന്നീട് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി അടക്കം നാല് പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം പുറപ്പെടുന്നു. 3 പേരെയേ കയറ്റാന്‍ ആകൂ എന്ന് ഡ്രൈവര്‍ അറിയിച്ചത് കൊണ്ട് അധിക ചാര്‍ജ് നല്‍കി യാത്ര പുറപ്പെടുന്നു.
* 11 .15 ന് എറണാകുളം നോര്‍ത്തിന് സമീപമുള്ള ഹോട്ടല്‍ റോയലില്‍ ഭക്ഷണം കഴിച്ചു. 11 .45 ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള എസ്ബിഐ എടിഎം സന്ദര്‍ശിക്കുന്നു. ഉച്ചക്ക് 2. 45 ന് പ്ലാറ്റ് ഫോം രണ്ടില്‍ നിന്നും ശബരി എക്‌സ് പ്രസില്‍ യാത്ര തുടരുന്നു.
* വിദ്യാര്‍ത്ഥിനി സഞ്ചരിച്ച പ്രീപെയ്ഡ് ഓട്ടോ ഡ്രൈവര്‍, റോയല്‍ ഹോട്ടലിലെ ജീവനക്കാര്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ എടിഎം അതേ സമയത്ത് ഉപയോഗപ്പെടുത്തിയവര്‍ എന്നിവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുണം. കണ്‍ട്രോള്‍ റൂം നമ്പര്‍ 0484 2368802
Story Highlights: coronavirus, Covid 19, Eranakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here