രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 678 പേര്‍ക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 678 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 33 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 6412 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് ബാധിച്ച് ഇതുവരെ 199 പേര്‍ മരിച്ചു. 503 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്ത് ഭീതിയുടെ ആവശ്യമില്ല. ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്ന് ആവശ്യത്തിന് കരുതലായുണ്ട്. മറ്റ് രാജ്യങ്ങളും മരുന്ന് ആവശ്യപ്പെടുന്നതിനാല്‍ ആഭ്യന്തര ഉത്പാദനം കൂട്ടിയിട്ടുണ്ട്. കൊവിഡ് രോഗികളായി ആരെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നിട്ടുണ്ട്. എന്നാലും ആശങ്കയുടെ ആവശ്യമില്ല. എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം. എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top