അരി വിതരണത്തിൽ ക്രമക്കേട്; മൂന്നാറിൽ റേഷൻ കടയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി

കൊവിഡ് ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണത്തില്‍ ക്രമക്കേട് വരുത്തിയ റേഷൻ കടയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. മൂന്നാറിലെ 114-ാംനമ്പര്‍ റേഷന്‍ കടയുടെ ലൈസൻസാണ് റദ്ദാക്കിയത്.
സ്റ്റോക്കില്ലെന്ന പേരില്‍ സര്‍ക്കാര്‍ അനുവദിച്ച അളവില്‍ കടയുടമ അരി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു പ്രധാനമായി ഉയര്‍ന്ന പരാതി. നിരവധി പേർ റേഷൻ കട ഉടമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി. പരാതികള്‍ ശരിവയ്ക്കും വിധം കടയില്‍ നിന്ന് നാനൂറ് കിലോയിലധികം അരി ഉദ്യോഗസ്ഥര്‍ അധികമായി കണ്ടെത്തി.
ഇത് സംബന്ധിച്ച് റേഷൻ കട ഉടമയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here