Advertisement

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ആളപായമില്ല

15 hours ago
1 minute Read
kozhikode

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. ഏകദേശം അൻപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.

അപകടത്തിൽ കോഴിക്കോട് ചെലവൂർ സ്വദേശി അൽഭുതകരമായി രക്ഷപ്പെട്ടു. അബ്ദുറഹ്മാൻ ഗുരിക്കൾ ആണ് രക്ഷപ്പെട്ടത്. സ്ഥലത്ത് ഉഴിച്ചിൽ കേന്ദ്രം നടത്തി വരികയായിരുന്നു അബ്ദുറഹ്മാൻ. സാധാരണയായി ജോലി കഴിഞ്ഞ് ഈ കെട്ടിടത്തിലാണ് ഇയാൾ വിശ്രമിക്കാനായി എത്താറുള്ളത്. എന്നാൽ ഇന്നലെ ചെലവൂരിലെ വീട്ടിലേക്ക് ഇയാൾ പോയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപെട്ടത്. നാദാപുരം – കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Story Highlights : Building collapses in Nadapuram, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top