നഴ്‌സുമാർക്കായി കേരളാ ഹൗസ് വിട്ടുനൽകണം; മുഖ്യമന്ത്രിയോട് ആവശ്യവുമായി ചെന്നിത്തല

രാജ്യതലസ്ഥാനമായ ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാർക്കായി ഡൽഹി കേരളാ ഹൗസ് വിട്ടുനൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ എൽഎൻജെപി ആശുപത്രിയിൽ അടക്കമുള്ള നഴ്‌സുമാർക്കായി ഡൽഹി ഗുജറാത്ത് ഭവനിലാണ് സംസ്ഥാന സർക്കാർ താത്കാലിക താമസം ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നഴ്‌സുമാർക്ക് വേണ്ട താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളാ ഹൗസിൽ സൗജന്യമായി ലഭ്യമാക്കണമെന്ന് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. വീടുകളിൽ പോയുള്ള മടങ്ങി വരവ് നഴ്‌സുമാർക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ അവസരത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള കേരളാ ഹൗസ് വിട്ടുനൽകാൻ കേരള സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ചെന്നിത്തല വ്യക്തമാക്കി.
തലസ്ഥാനത്ത് 12 നഴ്‌സുമാർക്ക് ഇതിനകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനാൽ ജോലി കഴിഞ്ഞെത്തുന്ന നഴ്‌സുമാർക്ക് ഐസൊലേഷൻ സൗകര്യം ആവശ്യമാണ്. അതിനാൽ കേരളാ ഹൗസിലെ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോട് കൂടിയ മുറികൾ ഇതിനായി വിട്ടുനൽകണം. ജോലി ചെയ്യുന്ന ആളുകൾക്ക് അതോടൊപ്പം തന്നെ സുരക്ഷാ സൗകര്യവും പ്രതിരോധത്തിനായുള്ള ഉപകരണങ്ങളും വിട്ടുനൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ramesh chennithala, kerala house, delhi, coronavirus, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here