എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ഉണ്ടായേക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിൽ തീരുമാനം പിന്നീടുണ്ടാകുമെന്ന് പരീക്ഷാ ഭവൻ. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ പരീക്ഷയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ വഴി പരീക്ഷ നടത്തണമെന്ന നിർദേശം ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തൽ. സംവിധാനം ഒരുക്കാൻ കാലതാമസമെടുക്കുമെന്ന നിലപാടിലാണ് പരീക്ഷാ ഭവൻ. പരീക്ഷകളിൽ ഈ മാസം 14ന് ശേഷം തീരുമാനമെടുക്കുമെന്ന് ഡിജിഇ അറിയിച്ചു. പ്ലസ് ടു പ്രവേശനം നീളുമെന്നും അറിയിപ്പുണ്ട്.
മാർച്ച് 10നാണ് എസ്എസ്എൽസിപ, പ്ലസ് ടു പരീക്ഷകൾ തുടങ്ങിയത്. എന്നാൽ കൊവിഡ് വ്യാപന ഭീതിയിൽ മൂന്ന് പരീക്ഷകൾ നടത്തിയ ശേഷം പരീക്ഷൾ നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് സ്‌കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.
4,22,450 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുമ്പോൾ 4,52,572 പേരാണ് പ്ലസ് ടു പരീക്ഷയെഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ (26,869) എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് ആലപ്പുഴ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.
Story Highlights- SSLC,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here