കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ സംഭാവന നൽകി സൺറൈസേഴ്സ് ഹൈദരാബാദ്

കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ സംഭാവന നൽകി സൺറൈസേഴ്സ് ഹൈദരാബാദ്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സൺറൈസേഴ്സ് വിവരം അറിയിച്ചത്. എന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ, കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ ധനസഹായം നല്‍കിയതെന്ന് സൺറൈസേഴ്സ് വ്യക്തമാക്കിയിട്ടില്ല.
സൺറൈസേഴ്സിൻ്റെ ധനസഹായത്തെ ക്യാപ്റ്റൻ ഡേവിഡ് വാർണർ അഭിനന്ദിച്ചു. സൺറൈസേഴ്സിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് വാർണർ അഭിനന്ദനമറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഐപിഎൽ ഉപേക്ഷിക്കാൻ സാധ്യത നിലനിൽക്കെയാണ് സൺറൈസേഴ്സ് ധനസഹായം പ്രഖ്യാപിച്ചത്.
നിരവധി ക്രിക്കറ്റ് താരങ്ങളാണ് കൊറോണ പ്രതിരോധത്തിൽ പങ്കാളിയായത്. ഹര്‍ഭജനും ഭാര്യയും 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങൾ നൽകിയിരുന്നു. യുവരാജ് സിംഗ് 50 ലക്ഷം രൂപ നൽകി. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ 80 ലക്ഷം രൂപ സംഭാവന നൽകി. തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയും രോഹിത് നൽകി. സച്ചിൻ തെണ്ടുൽക്കർ 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും അനുഷ്ക ശർമ്മയും വെളിപ്പെടുത്താത്ത ഒരു തുക നൽകി. മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രണ്ട് വർഷത്തെ എംപി ശമ്പളവും എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും നൽകിയിരുന്നു.
How good is this well done Sun TV Group @SunRisers https://t.co/bToZNyQNdx
— David Warner (@davidwarner31) April 9, 2020
Story Highlights: sunrisers hyderabad 10 crores donation covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here