തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ

കൊവിഡിനെ തടുക്കാന്‍ വേണ്ടി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി തീരുന്നതിനിടെ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഡ് കേസുകളുടെ എണ്ണം തമിഴ്‌നാട്ടില്‍ കൂടുന്നത് കണക്കിലെടുത്താണ് ശുപാര്‍ശ. വൈറസ് ബാധ മൂലം ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കാന്‍ രൂപീകരിച്ച സമിതിയാണ് ഈ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 19 അംഗ സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിക്ക് റിപ്പോര്‍ട്ട് കൈമാറി.
സമിതിയുടെ ശുപാര്‍ശയിന്മേലായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ തീരുമാനമെടുക്കുകയെന്ന് പളനിസ്വാമി പറഞ്ഞിരുന്നു. ഇതിനായി ലോക ആരോഗ്യ സംഘടനയിലെ വിദഗ്ധരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ വീണ്ടും 14 ദിവസത്തേക്ക് കൂടി തുടരാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി വിദഗ്ധ സമിതിയിലെ ഡോ. പ്രഭ്ദീപ് കൗര്‍ വ്യക്തമാക്കി. മികച്ച പരിശ്രമങ്ങളാണ് ഇതിനായി സര്‍ക്കാര്‍ നടത്തുന്നതെന്നും കൗര്‍ പറഞ്ഞു.
നാളെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തുന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമാകുക. പ്രധാനമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യം വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനിക്കും.
Story Highlights: coronavirus, TAMILNADU,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here