കൂലിതർക്കം; വലിയതുറ സിവിൽ സപ്ലൈസ് ഗോഡൗണിൽ ലോഡ് കെട്ടിക്കിടന്നത് എട്ട് മണിക്കൂർ

തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂലിതർക്കത്തെ തുടർന്ന് തിരുവനന്തപുരം വലിയ തുറ സിവിൽ സപ്ലൈസ് ഗോഡൗണിലെത്തിച്ച പയർ എട്ട് മണിക്കൂറോളം ലോറിയിൽ കെട്ടിക്കിടന്നു. നാഫെഡിൽ നിന്നെത്തിച്ച ഒരു കണ്ടെയ്‌നർ പയറാണ് കുടുങ്ങിക്കിടന്നത്.
സിവിൽ സപ്ലൈസ് നേരിട്ട് കൊണ്ടു വരുന്നതല്ലാത്ത എല്ലാ ലോഡിനും ഇറക്കുകൂലിക്ക് പുറമേ ഒരു ചാക്കിന് പത്ത് രൂപ അധികം നൽണമെന്നാണ് കരാർ. നാഫെഡിൽ നിന്ന് വന്ന ലോഡിനും ഇതാവശ്യപ്പെട്ടതായിരുന്നു തർക്കത്തിന് കാരണം. ഒടുവിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തത്കാലം അധിക കൂലിയില്ലാതെ ലോഡിറക്കാൻ ധാരണയായി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഈ തുക സിവിൽ സപ്ലൈസ് വകുപ്പ് നൽകാമെന്ന് ഉറപ്പ് നൽകിയതായും തൊഴിലാളികൾ അറിയിച്ചു.
Story highlight: Wage dispute Eight hours of unloading at the Valiyathura Civil Supplies Godown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here