Advertisement

സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

April 11, 2020
Google News 0 minutes Read

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 7, കാസർഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ബാക്കി ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് പത്തൊമ്പത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസർഗോഡ് ഒൻപതും പാലക്കാട് നാലും തിരുവനന്തപുരം മൂന്നും ഇടുക്കി രണ്ടും തൃശൂർ ഒരാളുടേയുമാണ് പരിശോധനാഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 371 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 228 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.

കൊവിഡ് സംശയിച്ച് 1,23490 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,22676 പേർ വീടുകളിലും 814 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here