കൈവിട്ടുപോയാൽ ഈ മഹാമാരി എന്തുമാകും; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

കൈവിട്ടുപോയാൽ കൊവിഡ് എന്തുമായി മാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ തുടരുന്ന ജാഗ്രത തുടരണം. സർക്കാരിന്റെ നിർദേശങ്ങളോട് ആളുകൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവർ കൂടുകയും ചെയ്യുന്ന സാഹചര്യം മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചപ്പോഴാണ് കൈവിട്ടുപോയാൽ ഈ മഹാമാരി എന്തുമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. രോഗബാധിതരുടെ എണ്ണം കുറയുന്നത് നല്ല സൂചനയാണ്. എന്നു കരുതി ജാഗ്രത കുറവ് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ സഹകരിക്കുന്നുണ്ട്. ഇതിനെ അഭിനന്ദിക്കുന്നു. കരുതൽ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തൊൻപത് പേർ രോഗമുക്തി നേടി. 371 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 228 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സംശയിച്ച് 1,23490 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,22676 പേർ വീടുകളിലും 814 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top