ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡിജിപി

ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പറടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ തടയരുതെന്ന് ഡിജിപിയുടെനിര്‍ദേശം.

യാത്രചെയ്യുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംശയം തോന്നിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടറെ ഫോണില്‍ വിളിച്ച് സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂ എന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു

Story highlights-lockdown,kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top