Advertisement

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അതിവേ​ഗ രോഗവ്യാപനമെന്ന് റിപ്പോർട്ട്

April 11, 2020
Google News 1 minute Read

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അതിവേഗ രോഗ വ്യാപനം. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ഭരണ പ്രദേശ ങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്.

അതേസമയം, രാജ്യത്ത് സമൂഹവ്യാപനം ഉണ്ടെന്ന തരത്തിൽ ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐസിഎംആറിന്റേതായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് തള്ളി ലോകാരോ​ഗ്യ സംഘടന രം​ഗത്ത് വന്നു. നിരവധി പേർക്ക് ഒരേ സമയത്ത് രോ​ഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് സമൂഹവ്യാപനമല്ലെന്നാണ് രോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെ പഞ്ചാബിൽ സമൂഹവ്യാപനം ഉണ്ടെന്ന തരത്തിൽ ഇന്നലെ റിപ്പേർട്ടുകൾ പുറത്തുവന്നു. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രിയെ തള്ളി കേന്ദ്രസർക്കാർ രം​ഗത്തെത്തി. പഞ്ചാബിൽ സമൂഹ വ്യാപനം നടന്നെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും രാജ്യത്ത് എങ്ങും സമൂഹവ്യാപനമോ സാധ്യതയോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here