രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അതിവേഗ രോഗവ്യാപനമെന്ന് റിപ്പോർട്ട്

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ അതിവേഗ രോഗ വ്യാപനം. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ഭരണ പ്രദേശ ങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്.
അതേസമയം, രാജ്യത്ത് സമൂഹവ്യാപനം ഉണ്ടെന്ന തരത്തിൽ ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐസിഎംആറിന്റേതായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് വന്നു. നിരവധി പേർക്ക് ഒരേ സമയത്ത് രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് സമൂഹവ്യാപനമല്ലെന്നാണ് രോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെ പഞ്ചാബിൽ സമൂഹവ്യാപനം ഉണ്ടെന്ന തരത്തിൽ ഇന്നലെ റിപ്പേർട്ടുകൾ പുറത്തുവന്നു. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രിയെ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തി. പഞ്ചാബിൽ സമൂഹ വ്യാപനം നടന്നെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും രാജ്യത്ത് എങ്ങും സമൂഹവ്യാപനമോ സാധ്യതയോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here