ആംബുലൻസ് ലഭിച്ചില്ല; ആശുപത്രിയിലേക്ക് നടന്ന് പോകവെ അമ്മയുടെ കൈയിൽ വച്ച് മൂന്ന് വയസുകാരൻ മരിച്ചു

ബിഹാറിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിച്ചതായി പരാതി. ജഹാനാബാദിലാണ് മനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന കുട്ടിയെ ജഹനാബാദ് ജില്ലാ ആശുപത്രിയിൽ നിന്ന് പട്‌നയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ആംബുലൻസ് ഒരുക്കാൻ അധികൃതർ തയാറായില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടു. 45 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നുപോകവെയാണ് അമ്മയുടെ കൈയിൽ കുട്ടി മരിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതിയിൽ വാസ്തവമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ജഹാനാബാദ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

‘കുട്ടിക്ക് പനിയും ചുമയുമുണ്ടായിരുന്നു. ആശുപത്രിയിൽ കാണിച്ചു. ആംബുലൻസിൽ ഓക്‌സിജൻ കൊടുത്തുകൊണ്ട് പോകാൻ ആണ് ഡോക്ടർ പറഞ്ഞത്. ഞങ്ങൾ വേഗത്തിൽ സൗകര്യമൊരുക്കി തരാൻ പറഞ്ഞു. കുഞ്ഞിന്റെ നില ഗുരുതരമായിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ആംബുലൻസ് ഒന്നും കിട്ടിയില്ല. ടെമ്പോ വാനിൽ ആണ് വന്നത്. നടന്നു പോയി, ആംബുലൻസ് ലഭിക്കാത്തതിനാൽ’ കുഞ്ഞിന്റെ അച്ഛൻ ഗിരീഷ് കുമാർ പറയുന്നു. കുട്ടിയുടെ അമ്മ മൃതദേഹവും കൈയിലെടുത്ത് റോഡിലൂടെ നടന്നു പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Story highlight-three year old died,bihar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top