പൗരന്മാരെ തിരിച്ച് കൊണ്ടുപോകാത്ത രാജ്യങ്ങൾക്ക് എതിരെ കർശന നടപടി: യുഎഇ

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ തിരിച്ച് കൊണ്ടുപോകാത്ത രാജ്യങ്ങൾക്കെതിരെ യുഎഇ കർശന നടപടിയിലേക്ക്. അതത് രാജ്യങ്ങളുമായുള്ള തൊഴിൽ കരാറുകൾ പുനഃപരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചു. ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കിയിട്ടില്ല.

Read Also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2 പേര്‍ക്ക്; 36 പേര്‍ രോഗമുക്തി നേടി

അതേസമയം യുഎഇയിൽ നിന്ന് അനുമതി ലഭിച്ച സ്ഥലങ്ങളിലേക്ക് എമിറേറ്റ്‌സ് എയർലൈൻസ് ഒഴിപ്പിക്കൽ വിമാനങ്ങൾ പറത്തുന്നത് തുടരും. ദുബായിൽ നിന്ന് സൂറിച്ച്, ബ്രസ്സൽസ്, പാരീസ്, ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട് എന്നീ സ്ഥലങ്ങളിലേക്കാണ് ആ രാജ്യങ്ങളിലുള്ള പൗരന്മാർക്കായി എമിറേറ്റ്‌സ് വിമാന സർവിസുകൾ നടത്തുന്നത്. ടെർമിനൽ മൂന്നിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെടുക. ഇന്ന് മുതലാണ് ടെർമിനൽ മൂന്നിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. നേരത്തെ ടെർമിനൽ രണ്ടിൽ നിന്നായിരുന്നു. വിമാന സർവീസുകളെക്കുറിച്ച് അധിക വിവരങ്ങളറിയാൻ എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടണം എന്ന് അധികൃതർ അറിയിച്ചു.

 

uae, coronavirus, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top