Advertisement

അഗതികൾക്ക് ബിരിയാണി വിളമ്പി കൊച്ചിൻ കോർപറേഷൻ

April 12, 2020
Google News 1 minute Read

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അഗതികൾക്ക് ബിരിയാണി വിളമ്പി കൊച്ചിൻ കോർപറേഷൻ. എറണാകുളം എസ്ആർവി സ്‌കൂളിൽ പാർപ്പിച്ചിരിക്കുന്ന നിരാലംബർക്കാണ് നഗരസഭയും ജില്ല ഭരണകൂടവും ചേർന്ന് ഈസ്റ്റർ സന്തോഷം ഒരുക്കിയത്. പ്രത്യാശയുടെ ദിനമായ ഈസ്റ്ററിൽ ആളുകളെ ചേർത്തുപിടിക്കുന്നതിന് മുന്നോടിയായാണ് എറണാകുളം എസ്ആർവി സ്‌കൂളിൽ പാർപ്പിച്ചിരിക്കുന്ന അഗതികൾക്ക് നഗരസഭ ബിരിയാണിയുടെ രൂപത്തിൽ ഈസ്റ്റർ സന്തോഷം വിളമ്പിയത്. ജില്ലാ കളക്ടർ എസ് സുഹാസ്, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ ചേർന്ന് ഭക്ഷണം വിതരണം ചെയ്തു. അതേസമയം ജില്ലയിൽ ഒരു അഗതി കേന്ദ്രം കൂടി ഉടൻ ആരംഭിക്കാനാണ് നഗരസഭാ തീരുമാനം.

വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ഈസ്റ്റർ പ്രാർത്ഥനകൾ വിവിധ ആരാധനാലയങ്ങളിൽ നടന്നത്. വിശ്വാസികൾക്കായി പ്രാർത്ഥനകളുടെ ലൈവ് സ്ട്രീമിംഗ് ഏർപെടുത്തിയിരുന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.

 

cochi corporation, easter, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here