കൊവിഡ് മുക്തനായി ആശുപത്രി വിട്ട യുവാവിന് കൈയടികളോടെ യാത്രയയപ്പ്; ഹൃദ്യം ഈ വീഡിയോ

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി സുഖംപ്രാപിച്ച് മടങ്ങിയപ്പോൾ കൈയടിച്ച് യാത്രയയപ്പ് നൽകി ഡോക്ടർമാർ. ബംഗളൂരുവിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായി.
20 വയസ് പ്രായം തോന്നിക്കുന്ന യുവാവ് രോഗമുക്തനായി മടങ്ങിയപ്പോഴാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് കൈയടിക്കുന്നത്. കെ ജി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ചേര്‍ന്നാണ് ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ട്. ഒരാള്‍ യുവാവിന് പൂക്കള്‍ നൽകി.
ശനിയാഴ്ച യുവാവിന്റെ രണ്ട് പരിശോധനാഫലങ്ങൾ നെഗറ്റീവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ഡിസ്ചാർജ് ചെയ്തത്. യുവാവിനോട് രണ്ടാഴ്ച വീട്ടിൽ നീരീക്ഷണത്തിൽ കഴിയാൻ ആശുപത്രി അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Story highlights-Karnataka Doctors, Clap For Patients , Recovered From COVID-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here