ലോക്ക് ഡൗൺ നീട്ടൽ; മൂന്ന് സോണുകളായി തിരിച്ച് നടപ്പിലാക്കും

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഈ മാസം 30 വരെ നീട്ടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോൾ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. റെഡ് സോൺ, ഗ്രീൻ സോൺ, യെല്ലോ/ഓറഞ്ച് സോൺ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാവും ലോക്ക് ഡൗൺ നടപ്പിലാക്കുക. ഹരിയാനയിൽ നടപ്പിലാക്കിയ രീതിയാണിത്. ഇത് പിന്തുടരാനാണ് തീരുമാനം.
റെഡ് സോണായി പ്രഖ്യാപിക്കപ്പെടുന്ന മേഖലകൾ അടുത്ത രണ്ടാം ഘട്ട ലോക്ക് ഡൗണിൽ പൂർണമായി സീൽ ചെയ്യും. യാതൊരു കാരണവശാലും ഇവിടെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കുകയില്ല. ആവശ്യമുള്ള സാധനങ്ങൾ നിയോഗിക്കപ്പെട്ടവർ വീടുകളിൽ എത്തിക്കും. റെഡ് സോണിലുള്ള ഓരോ വീട്ടിലെയും എല്ലാം അംഗങ്ങളെയും പരിശോധിക്കും. പരിശോധനനകൾ 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി രോഗബാധ സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി മാറ്റും.
ഗ്രീൻ സോണിൽ ലോക്ക് ഡൗണാണ് ഉണ്ടാവുക. ലോക്ക് ഡൗൺ ഇവിടങ്ങളിൽ കർശനമായി നടപ്പിലാക്കും. കേരളത്തിലെ മിക്ക പ്രദേശങ്ങളും ഗ്രീൻ സോണിൽ ഉൾപ്പെടാനാണ് സാധ്യത. ഒരു കൊവിഡ് 19 രോഗി പോലും ഇല്ലാത്ത സ്ഥലമാണ് ഓറഞ്ച്/യെല്ലോ സോൺ. രോഗവ്യാപനത്തിനുള്ള ഒരു സാധ്യതയും ഇല്ലെന്ന ഉറപ്പുള്ള മേഖലകളാണ് ഓറഞ്ച്/യെല്ലോ സോൺ ആയി പ്രഖ്യാപിക്കപ്പെടുക. ഈ മേഖലകളിൽ ചെറിയ ഇളവുകൾ നൽകും.
മന്ത്രി സഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനം ആയേക്കും.
Story Highlights: lock down extension 3 zones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here