Advertisement

വിധവ പെൻഷന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി തമിഴ്‌നാട് സ്വദേശിനി തിലക

April 12, 2020
2 minutes Read

തനിക്ക് ലഭിച്ച വിധവ പെൻഷന്റെ ഒരു ഓഹരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായി തമിഴ്‌നാട് സ്വദേശി തിലക. ആക്രി പെറുക്കി ഉപജീവന മാർഗം കണ്ടെത്തുന്ന ഇവർ അന്നം തന്ന നാടിനെ ആപത്ത് കാലത്ത് സഹായിക്കേണ്ടത് ഉത്തരവാദിത്വമായി കരുതിയാണ് തനിക്കു കിട്ടിയതിൽ ഒരു പങ്ക് നാടിനു വേണ്ടി നൽകുന്നത്.

ജീവൻ മാത്രം കൈയിൽ പിടിച്ചു പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ കേരളത്തിലേക്ക് എത്തിയതാണ് തിലകയും കുടുംബവും. അതുകൊണ്ട് തന്നെ കേരളം ഈ കുടുംബത്തിന് സ്വന്തം നാടിനേക്കാൾ പ്രിയങ്കരമാണ്. ഭർത്താവ് മരിച്ച തിലക ആക്രി പെറുക്കിയാണ് തന്റെ നാല് മക്കളെ പോറ്റുന്നത്. തനിക്ക് അന്നം നൽകിയ നാട് സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, തനിക്ക് കിട്ടിയ വിധവ പെൻഷന്റെ ഒരു വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് ഉത്തരവാദിത്വമായാണ് ഇവർ കാണുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെത്തിയാണ് തിലക കൈമാറിയത്.

വലിയ പണക്കാർ ഒന്നുമല്ല, അന്നന്നുള്ള അന്നത്തിനുവേണ്ടി പണിയെടുക്കുന്നവരാണ്. എന്നാൽ, ജീവിതം കെട്ടിപ്പടുക്കാൻ സഹായിച്ച നാട് പ്രതിസന്ധിയിൽ പകച്ചു നിൽക്കുമ്പോൾ സഹായിക്കാനുള്ള മനസുകാട്ടിയ തിലകയുടെ മനസ് എങ്ങനെ കാണാതിരിക്കാൻ കഴിയും.

Story highlight: Tilaka from Tamil Nadu donates a portion of widow’s pension to CM’s relief fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top