കൊവിഡ് : കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6372 ആയി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6372 ആയി. ഇന്ന് പുതുതായി 46 പേരെ നിരീക്ഷണത്തില്‍ പ്രവേശിച്ചു. പുതിയതായി വന്ന ഒരാള്‍ ഉള്‍പ്പെടെ 11 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ആരേയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.
ആകെ നീരിക്ഷണത്തില്‍ കഴിഞ്ഞ 18874 പേരില്‍ ഇതുവരെ 12502 പേരെ നിരീക്ഷണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1128 സാമ്പിളുകളില്‍ 18 പരിശോധനാ ഫലങ്ങള്‍ ലഭ്യമാവാനുണ്ട്. നിലവില്‍ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവായി ഏഴു കേസുകളാണ് ഉള്ളത്. രണ്ടു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് തിരികെ എത്തി. ഇന്നലെ ഫലം വന്ന 50 സാമ്പിളുകളില്‍ എല്ലാം നെഗറ്റീവാണ്.
story highlights-total number of covid surveillance cases in Kollam is 6372
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here