എഴുത്തുകാരിയും ഗൈനക്കോളജി വിദഗ്ധയുമായ ഡോ. പി.എ. ലളിത അന്തരിച്ചു

എഴുത്തുകാരിയും ഗൈനക്കോളജി വിദഗ്ധയുമായ ഡോ. പി.എ. ലളിത(69) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്ററിലായിരുന്നു മരണം. ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയാണ്. മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി സെന്റര്‍ ചെയര്‍പേഴ്സണും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വനിത വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്സണുമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്നം അവാര്‍ഡ്, 2006 ല്‍ ഐഎംഎയുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷണ് അവാര്‍ഡ്, ഐഎംഎ വനിതാ വിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2015 ല്‍ ഡോ. പല്‍പ്പു സ്മാരക അവാര്‍ഡ്, ധന്വന്തരി പുരസ്കാരം, സിഎച്ച് ചാരിറ്റബില്‍ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കര്മശ്രീമതി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here