ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ലോക്ക്ഡൗൺ മാനസിക വിഭ്രാന്തിയാണ് മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ ലോക്ക്ഡൗൺ മാനസിക വിഭ്രാന്തി മൂലമെന്ന് ബന്ധുക്കൾ. ഓട്ടോ ഡ്രൈവറായ വെട്ടുകാട് സ്വദേശി വിനോദിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗൺ തുടങ്ങിത് മുതൽ വിനോദ് ഓട്ടോ ഓടിക്കാൻ കഴിയാത്തതിൽ അസ്വസ്ഥനായിരുന്നെന്ന് സഹോദരൻ അജി ട്വന്റി ഫോറിനോട് പറഞ്ഞു.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി വിനോദിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വെട്ടുകാടിന് സമീപം അമ്മയ്ക്കും സഹോദരനും ഒപ്പം വാടകകയ്ക്ക് താമസിച്ചിരുന്ന ഇയാൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു. മൂന്ന് മാസമായി വാടകപോലും കൊടുക്കാൻ സാധിച്ചിരുന്നില്ല. യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായും പരിസരവാസികൾ പറയുന്നു.
Story highlights- suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here