Advertisement

യുഎഇയില്‍ നിന്ന് പൗരന്മാരെ തിരിച്ച് കൊണ്ടുപോയില്ലെങ്കില്‍ തൊഴില്‍ ധാരണാ പത്രങ്ങള്‍ റദ്ദാക്കും

April 13, 2020
Google News 0 minutes Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ പൗരന്മാരെ തിരിച്ച് കൊണ്ടുപോവാന്‍ തയാറാവാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാ പത്രങ്ങള്‍ യുഎഇ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ എല്ലാ സാഹചര്യവും ഒരുക്കിയിട്ടും പൗരന്മാരെ സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ മൗനം പാലിക്കുന്നതിനാലാണ് യുഎഇ ഭരണകൂടം കടുത്ത നടപടിയെടുക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍നിന്ന് ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യുഎഇ ആലോചിക്കുന്നുണ്ട്.

സ്വന്തം പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും യുഎഇ തൊഴില്‍മന്ത്രാലയം പാസാക്കി.

ചില യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎഇയിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യക്കാര്‍ക്ക് പോകാനായി എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here