Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല, 17,407 പേര്‍ നിരീക്ഷണത്തില്‍ തുടരും

April 13, 2020
1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17,407 ആയി. ഇന്ന് ആറ് പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 28 ആയി. ഇതില്‍ 25 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്ന് പേര്‍ ബീച്ച് ആശുപത്രിയിലുമാണുള്ളത്.

ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 11 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍ ഇന്ന് പുതുതായി ആര്‍ക്കും കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് 19 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 526 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 499 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 482 എണ്ണം നെഗറ്റീവ് ആണ്

 

Story Highlights- covid19, coronavirus, kozhikode updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top