പെൻഷൻ വീട്ടുപടിക്കൽ; തപാൽ വകുപ്പിന്റെ സേവനത്തിന് ജനപ്രീതിയേറുന്നു

വീട്ടുപടിക്കൽ എടിഎം എന്ന തപാൽ വകുപ്പിന്റെ സേവനത്തിന് ജനപ്രീതിയേറുന്നു. ലോക്ക് ഡൗൺ കാലത്ത് പെൻഷനുകൾ വീടുകളിൽ എത്തിക്കുന്നതിനായി പ്രത്യേക സജീകരണങ്ങളാണ് തപാൽ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് നിർദേശിച്ച കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാണ് തപാൽ വകുപ്പിന്റെ ഈ സേവനം.
കൊവിഡ് കാലത്ത് പെൻഷൻ തുക മേടിക്കാൻ ആരും ട്രഷറികളിലേക്ക് എത്തേണ്ട എന്നാണ് തപാൽ വകുപ്പ് പറയുന്നത്. പെൻഷൻ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിച്ചുനൽകും. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും തപാൽ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. പെൻഷൻ മാത്രമല്ല ബാങ്ക് അകൗണ്ടിൽ നിന്നും പണംവും വീട്ടിൽ എത്തിച്ചു തരും.
വീട്ടുപടിക്കൽ എടിഎം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിനാലാണ് തപാൽ വകുപ്പ് ഈ സേവനം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ബിയോമെട്രിക് മെഷിനുമായി 7200 പോസ്റ്റ്മാൻമാരും തയാർ. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളു. ഇതിനായി തപാൽ വകുപ്പ് സജീകരിച്ചിട്ടുള്ള വാട്‌സ്ആപ്പ് നമ്പറിലേക്ക് പണം ആവശ്യം ഉള്ള ആളുടെ, പേര് മേൽവിലാസം, ബാങ്കിന്റെ പേര്, പിൻകോഡ് മൊബൈൽ നമ്പർ എന്നിവ അയച്ചു നൽകിയാൽ മതി.
തപാൽ വകുപ്പിന്റെ ഈ സേവനം പ്രായമായ ആളുകൾക്ക് ഏറെ ഗുണകരമാണ്. പണം പിൻവലിക്കുന്നതിനായി പ്രതിദിനം നിരവധി സന്ദേശങ്ങളാണ് തപാൽ വകുപ്പിൽ എത്തുന്നത്.
Story Highlights- post office,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here